ഇസ്‍ലാമാബാദ് ; ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. മസൂദിന്റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിലയിരുത്തൽ പുറത്തുവന്നത്.അസ്ഹറിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സ തേടുകയാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ഓഡിയോ സന്ദേശത്തിൽ മസൂദ് അസ്ഹർ വളരെ ബുദ്ധിമുട്ടിയാണു സംസാരിക്കുന്നത്. നിരന്തരം ചുമയ്‌ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അസറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക്ക് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിൽ ആയാൽ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസർ നേൃത്വത്തിലേക്ക് വരുമെന്നാണു സൂചനകൾ. എന്നാൽ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള മസൂദ് അസ്ഹറിന്റെ തന്ത്രപരമായ നീക്കമാണിതെിന്നും ചില വിലയിരുത്തലുകളുണ്ട്
















