തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മൂന്നു സ്ഥാനാര്‍ഥികളെകൂടി സിപിഎം പ്രഖ്യാപിച്ചു. മന്ത്രി വി അബ്ദുറെഹ്മാന്‍ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരൂരില്‍ മത്സരിക്കും. താനൂരില്‍ മത്സരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ ഡോ. പി.ജി. ജിജി മത്സരിക്കും. കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ കെ. പ്രീതിയാണ് സ്ഥാനാര്‍ത്ഥി.
നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ സി പി എം ആദ്യ ഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ റോഡ്‌ഷോകളുമായി പ്രചാരണം ആരംഭിച്ചെങ്കിലും വി അബ്ദുറെഹ്മാന്‍ പ്രചാരണത്തിനിറങ്ങാത്തത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
















