കൊല്ലം: പട്ടാപ്പകല്‍ വയോധികയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍.മയ്യനാട് വലിയവിളനഗര്‍ രാജേഷ് ഭവനില്‍ 55 കാരനായ ആര്‍ രാജു ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. 64കാരി വീട്ടില്‍ തനിച്ചാണെന്ന് കണ്ട് രാജു വീട്ടിലെത്തി ഇവരെ കടന്നു പിടിക്കുകയായിരുന്നു.നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോള്‍ രാജു കടന്നുകളഞ്ഞു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















