തിരുവനന്തപുരം: പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ മത്സരിക്കും.എന്നാല്‍ വിമത സ്വരം ഉയര്‍ത്തി മുന്‍ എംഎല്‍എ എ ടി ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകുന്നത് വെല്ലുവിളിയാണ്.
മുന്നണികള്‍ മാറിമാറി വന്ന പാറശാല മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ചരിത്രമുണ്ട്. ആദ്യകാലങ്ങളില്‍ ഇടത്- വലത് മുന്നണികള്‍ തമ്മിലായിരുന്നു മത്സരം.കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയും ശ്രദ്ധേയ സാന്നിധ്യമാണ്.അഡ്വ ഗിരീഷ് നെയ്യാറാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി.
അതേസമയം, നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്. സി പി ഐയില്‍ നിന്നും വന്ന മീനാങ്കല്‍ കുമാറിനെ മത്സരിപ്പിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പുകള്‍ നേരിടുന്നതിനാല്‍ ഇതില്‍ വ്യക്തതവന്നിട്ടില്ല. ഇവിടെ ജി സുബോധനന്റെ പേരും പരിഗണിക്കുന്നുണ്ട്.വാമനപുരം സീറ്റിലേക്ക് സുധീര്‍ഷാ പാലോടിനെ മത്സരിപ്പിക്കാനാണ് നീക്കം.
















