തിരുവനന്തപുരം: മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയില്‍ നിന്ന് രാജിവച്ചു. കൂടൂതല്‍ ആര്‍ജെഡി നേതാക്കള്‍ രാജിവെയ്‌ക്കുമെന്നും നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവന്തപുരം സെന്‍ട്രല്‍ മണ്ഡലത്തോട് കൂടുതല്‍ അടുപ്പമുണ്ട്. മുന്‍പ് എംഎല്‍എയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണതെന്ന് അദേഹം പറഞ്ഞു.
ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമാണെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു.ആവശ്യപ്പെട്ട സീറ്റ് ലഭിത്താത്തതിനാല്‍ എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനം.സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എല്‍ഡിഎഫ് വിടാനാണ്. ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആണെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
ആര്‍ജെഡി വിട്ടവരുടെ കണ്‍വെന്‍ഷന്‍ ഉടനെ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. ഇടതുമുന്നണിയുമായി ബന്ധമില്ല.
















