പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ രാഹുലിനോട് എംഎല്‍എ പദവി രാജിവെക്കാന്‍ ആവശ്യപ്പെടുമോയെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെറ്റായ ചെയ്തികളെ തുടര്‍ച്ചയായി പിന്തുണച്ചവരാണ് ഇരുവരും. മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന നിലപാടിന് പാലക്കാട്ടെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചടി നല്‍കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. പിരായിരി പഞ്ചായത്ത് കൊടുന്തിരപ്പുള്ളിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പിരായിരി എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇന്നലത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. വിവിധ സാമുദായിക സംഘടന നേതാക്കളെ കണ്ട് അനുഗ്രഹം തേടുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് വിശദീകരിക്കുകയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിരായിരി പഞ്ചായത്തിലെ വിവിധ വീടുകളില്‍ സന്ദര്‍ശനം നടത്തി.
വോട്ടഭ്യര്‍ത്ഥിച്ചെത്തിയ ശോഭാസുരേന്ദ്രനെ മകളെ എന്നുപറഞ്ഞ് അമ്മമാര്‍ ചേര്‍ത്തുപിടിക്കുന്നുണ്ടായിരുന്നു. തങ്ങുടെ വോട്ട് മോള്ക്കാണെന്നും അവര്‍ ഉറപ്പുനല്‍കി.
മണ്ഡലം പ്രസിഡന്റ് കെ.വിജേഷ്, ജനറല്‍സെക്രട്ടറി അരുണ്‍, വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, സെക്രട്ടറി രാജു, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുദേവന്, നേതാക്കളായ ചിദംബരന്, പഞ്ചായത്ത് മെമ്പര്‍മാരായ രമ, പ്രസീദ, സന്ദീപ് പങ്കെടുത്തു.
















