Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ മൂര്‍ച്ചയേറിയ നാവായി മാറിയ സുരക്ഷാമന്ത്രി അലി ലാരിജാനിയെ വധിച്ച് ചൂടാറും മുന്‍പേ ഇറാന്റെ ഇന്‍റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചതായി ഇസ്രയേൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 09:10 pm IST
in World
ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ടെഹ്റാന്‍ :അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ മൂര്‍ച്ചയേറിയ നാവായി മാറിയ സുരക്ഷാമന്ത്രി അലി ലാരിജാനിയെ വധിച്ച് ചൂടാറും മുന്‍പേ ഇറാന്റെ ഇന്‍റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചതായി ഇസ്രയേൽ. അതിന് മുന്‍പേ ഇറാന്റെ ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും വധിച്ചിരുന്നു. ഈ മൂന്ന് മരണങ്ങളും ഇറാന്‍ തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു.

ഇനി ഇറാന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന ശക്തനായ ഒരു നേതാവ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മാത്രമാണ്. വൈകാതെ ഇദ്ദേഹത്തെയും വധിക്കുമെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അബ്ബാസ് അരാഗ്ചിയെക്കൂടി വധിച്ചാല്‍ ഇറാന്റെ നേതൃനിരയില്‍ ശൂന്യമാകും എന്ന് ഇസ്രയേലിനറിയാം. അത് കൂടി തീര്‍ന്നാല്‍ കരയുദ്ധം ആരംഭിയ്‌ക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നറിയുന്നു. അതിനിടയില്‍ ഹോര്‍മുസിലും ചില നിര്‍ണ്ണായക ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണ് അമേരിക്ക.

ഗുരുതരമായി പരിക്കേറ്റ മൊജ്താബ ഖമേനി ഏതാണ്ട് നിര്‍വ്വീര്യനാണ്. അദ്ദേഹത്തിന് ഒന്നിനും കഴിയില്ല. കഷ്ടിച്ച് ജീവന്‍ രക്ഷപ്പെട്ടു എന്നേയുള്ളൂ. തന്റെ വീടിന് മുന്‍പിലെ തോട്ടത്തില്‍ നടക്കാന്‍ പോയതാണ് മൊജ്താബയെ ഇസ്രയേല്‍ മിസൈലുകളില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മൊജ്താബ ഖമേനി ഇപ്പോള്‍ റഷ്യയില്‍ ചികിത്സയിലാണെന്നാണ് വാര്‍ത്ത.

ഇറാന്റെ പട്ടാളമായ ഇസ്ലാമിക് റെവല്യൂഷണറി സെക്യൂരിറ്റി ഗാര്‍ഡിന്റെ (ഐആര്‍എസ് ജി) കീഴിലുള്ള അര്‍ധസൈനിക വിഭാഗമാണ് ബാസിജ് പാരാമിലിട്ടറി ഫോഴ്സ്. അതിന്റെ തലവനായ ഗുലാം റെസ സുലൈമാനി കൊല്ലപ്പെട്ടതോടെ ബാസിജ് ഫോഴ്സ് നാഥനില്ലാത്ത സ്ഥിതിയിലാണ്.

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിത്വമായിരുന്ന അലി ലാരിജാനിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇറാന്‍ ഇതുവരെ മുക്തമായിട്ടില്ല. ഇസ്ലാമിക വിപ്ലവം മുതൽ ഇറാൻ രാഷ്‌ട്രീയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന ലാരിജാനിയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയെയും ഇസ്രയേൽ വധിച്ചത്. ഈ രണ്ട് പ്രമുഖരെ തീര്‍ത്തതിന് പിന്നാലെ ഇന്‍റലിജൻസ് മന്ത്രിയെയും ലക്ഷ്യം വെച്ചതിലൂടെ ഇറാന്റെ സുരക്ഷാ-ഇന്‍റലിജൻസ് സംവിധാനങ്ങളെ പാടെ തകർക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

Tags: Esmail KhatibBasij ForceiranLatest newsAyatollah Ali KhameneiAli LarijaniIran warMojtaba Khameneiwest asia war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

World

ഏറ്റവും കരുത്തന്‍ മിസൈല്‍ പുറത്തെടുത്ത് ഇറാന്‍; ശബ്ദത്തേക്കാള്‍ 16 ഇരട്ടി വേഗതയില്‍ കുതിയ്‌ക്കും ഖുറംശഹര്‍ 4 ക്ലസ്റ്റര്‍ ഇസ്രയേലിനെ കത്തിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.