കണ്ണൂര്‍: കണ്ണൂര്‍:സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. അധികാരം തലയ്‌ക്ക് പിടിച്ച ടി.കെ. ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് കെ.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചത്. ഇതിനെതിരെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്ന സാധുക്കളാണന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്.
കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ടി.കെ. ഗോവിന്ദന്‍. ഗോവിന്ദന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നത് സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതോടെയാണ് കെ. കെ. രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ ടി.കെ. ഗോവിന്ദനെ എതിര്‍ത്ത് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്ന സാധുക്കളാണെന്നായിരുന്നു പരിഹസിച്ച് ജേക്കബ്ബ് തോമസ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവിന്ദന്‍മാസ്റ്ററുടെ ഭാര്യ പി കെ.ശ്യാമളയ്‌ക്കെതിരെ തളിപ്പറമ്പില്‍ മാറ്റുരയ്‌ക്കുകയാണ് ടി.കെ. ഗോവിന്ദന്‍ പ്രസ്താവിച്ചതോടെയാണ് ഇയാള്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായത്. അതായത് പാര്‍ട്ടിക്ക് എതിര സംസാരിച്ചവര്‍ മാത്രം അധികാരമോഹികള്‍ എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നതെന്നും ജേക്കബ് തോമസിന്റെ പോസ്റ്റ് സ്വകാര്യമായി പരിഹസിക്കുന്നു. .
















