പാലക്കാട് : യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍.ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ പി.കെ.ശശിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ എത്തി. യുഡിഎഫ് സ്വതന്ത്രനെന്നല്ല ബോര്‍ഡിലുളളത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് എഴുതിയിരിക്കുന്നത്.
ഷൊര്‍ണൂര്‍ സീറ്റ് ശശിക്ക് നല്‍കും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. സിപിഎം വിട്ട പി. കെ.ശശി ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ് മറികടന്നാണ് സ്ഥാനാര്‍ഥിയായി വരുന്നത്.നേരത്തെ, ലൈംഗികാതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്.
ഒറ്റപ്പാലത്ത് സിപിഎം വിമതരുടെ കൂട്ടായ്‌മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം.യുഡിഎഫ് പിന്തുണയോടെ ആകും മത്സരം.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചിരുന്നു.
സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പി കെ ശശി അടുത്തിടെയാണ് സി പി എം വിമതരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും തുടര്‍ന്ന് സി പി എം പുറത്താക്കുകയും ചെയ്തത്.
അതിന് മുമ്പ് കെ റ്റി ടി സി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
















