മലപ്പുറം : സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടും മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ പ്രചാരണത്തിനിറങ്ങിയില്ല.എല്‍ഡിഎഫ് പ്രഖ്യാപനം വന്ന ദിവസം വൈകിട്ട് തന്നെ എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങിയിരുന്നു.
ഇനി മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധത്തിലാണ് മന്ത്രിയെന്നാണ് വിവരം. പല നേതാക്കളും ശ്രമിച്ചിട്ടും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ആകുന്നില്ലെന്നാണു അറിയുന്നത്. എന്നാല്‍ മന്ത്രി രണ്ട് ദിവസം വീട്ടില്‍ വിശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.അതിനു ശേഷം പ്രചാരണത്തിനിറങ്ങുമെങ്ങും.
















