കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി തള്ളി.ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്.
ഗോവര്‍ധന്‍ അറസ്റ്റിലായത് 2025 ഡിസംബര്‍ 19-നാണ്.അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി.തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലില്‍ തന്ത്രിയ്‌ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
















