Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Mar 17, 2026, 03:16 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: പത്തു വര്‍ഷം ആറന്മുള നിയോജക മണ്ഡലത്തില്‍ ജനപ്രതിനിധിയായിട്ടും യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാതെ ഉദ്ഘാടന മാമാങ്കം നടത്തി ജനത്തെ വിഢികളാക്കാന്‍ ശ്രമിച്ച മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ട നഗര വികസനത്തിനു പോലും തടയിട്ട മന്ത്രി മൂന്നാം തവണയും ജനവധി തേടുമ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം നേതൃത്വവും രംഗത്തുണ്ട്. വീണ കുളമാക്കിയ പദ്ധതികള്‍ ചുവടെ

ജില്ലാ ആശുപത്രി
നിര്‍മാണം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പണികള്‍ ഇനിയും ബാക്കി. 5858 ചതുരശ്രമീറ്ററില്‍ നാലുനിലകളിലായാണ് പുതിയ ബ്ലോക്ക്. ഈ അവസ്ഥയില്‍ കെട്ടിടം ഉദ്ഘാടനം ചെയ്താല്‍ തിരിച്ചടിയാകും എന്നറിയാവുന്ന മന്ത്രി ലാബുകളുടെ ഉദ്ഘാടനം മാത്രം നടത്തി തടി തപ്പി. ഒപി ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, എ ആന്‍ഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയാണ് മന്ത്രി വീണാ ജോര്‍ജ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും തകരാറ് പരിഹരിച്ചിട്ടില്ല.

അബാന്‍ മേല്‍പാലം
അബാന്‍ ജങ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ 2022 മാര്‍ച്ച് 21ന് ആരംഭിച്ച മേല്‍പ്പാല നിര്‍മ്മാണം 2023 ജൂണില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. റിംഗ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ആരംഭിച്ച് ടികെ റോഡിന് മുകളിലൂടെ മുത്തൂറ്റ് ആശുപത്രിക്ക് സമീപം റിംഗ് റോഡില്‍ തന്നെ അവസാനിക്കുന്ന മേല്‍പാലത്തിന് 611 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് ഉള്ളത്. വര്‍ഷം 4 കഴിഞ്ഞിട്ടും പണികള്‍ പാതി പിന്നിട്ടിട്ടില്ല. 46.80 കോടി രൂപാ ചെലവ് പ്രതീക്ഷിച്ച കിഫ്ബി പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേരളാ റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു. പദ്ധതി നിര്‍മ്മാണം ആരംഭിച്ചതോടെ അബാന്‍ ജംഗ്ഷന്‍ – സ്വകാര്യ ബസ് സ്റ്റാന്‍ഡ് റോഡില്‍ ഗതാഗതം ഭാഗീകമായി. കാല്‍ നട യാത്ര പോലും അസാധ്യമായി. വ്യാപാര സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി. പല വ്യാപാരികളും ലക്ഷങ്ങളുടെ കടക്കാരായി മാറിയതിനെ തുടര്‍ന്ന് കടകള്‍ അടച്ചുപൂട്ടി. നഗര വികസനം പൂര്‍ണമായി നിലച്ചു.

പൂര്‍ത്തിയാകാത്ത സ്റ്റേഡിയം
47.9 കോടി രൂപാ ചെലവില്‍ നിര്‍മാണം ആരംഭിച്ച സ്റ്റേഡിയത്തിന്റെ പണികള്‍ ഇനിയും ബാക്കി. എങ്കിലും ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ഘാടനം നടന്നു. നീന്തല്‍കുളം പൂര്‍ത്തിയാക്കി വെള്ളം നിറച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഡിയത്തിന്റെ ട്രാക്ക് നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. എട്ട് ലെയിന്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, നാച്വറല്‍ ഫുട് ബോള്‍ ടര്‍ഫ്, പവലിയന്‍, ഗാലറി മന്ദിരങ്ങള്‍, വോളി ബോള്‍, ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍, ഫെന്‍സിംഗ്, റോളര്‍ സ്‌കേറ്റിംഗ് സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ബാക്കി.

ജനറല്‍ ആശുപത്രി
നിര്‍മ്മാണം പാതിവഴി എത്തും മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി മന്ത്രി വീണാ ജോര്‍ജ് സ്വയം അപഹാസ്യയായി. അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ്, ബ്ലെഡ് ബാങ്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപി എന്നിവയാണ് ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ഇനി വേണ്ടത്. 51, 000 ചതുരശ്ര അടി വിസ്തൃതിയില്‍ നാലു നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നാലാം നിലയുടെ പണി എങ്ങും എത്തിയിട്ടില്ല.

ടികെ റോഡ്
തിരക്കാര്‍ന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാത 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആധുനീക ടാറിംഗോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഏഴു വര്‍ഷം കഴിഞ്ഞാല്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടതാണ്. പക്ഷേ ഉണ്ടായില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പത്തനംതിട്ട മുതല്‍ ഇലന്തൂര്‍ പരിയാരം വരെയും വള്ളംകുളം മുതല്‍ തിരുവല്ല വരെയും ടാറിംഗ് നടത്തി. ഇലന്തൂര്‍-വള്ളംകുളം 15 കി മീറ്റര്‍ മേഖല തകര്‍ന്നു കിടക്കുന്നു.

കോഴഞ്ചേരി പാലം
2015ല്‍ യുഡിഎഫ് ഭരണ കാലത്ത് ബജറ്റില്‍ തുക അനുവദിച്ച പദ്ധതി. 2016ല്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ആദ്യ 3 വര്‍ഷം ഒന്നും ചെയ്തില്ല. 2019ല്‍ നിര്‍മാണം തുടങ്ങി. 2026 മാര്‍ച്ച് ആയിട്ടും രണ്ട് ആര്‍ച്ചുകളുടെ പണികള്‍ ഇനിയും ബാക്കി. അപ്രോച്ച് റോഡിന്റെ പണി പോലും എങ്ങും എത്താത്ത സാഹചര്യത്തില്‍ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തിയതില്‍ വന്‍ ജനകീയ പ്രതിഷേധം

Tags: Veena Georgedevelopmentaranmula#Election2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.