Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 12:43 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ആക്കുളം കണ്ണാടിപ്പാലം നിര്‍മാണം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് നേതൃത്വം നല്‍കുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വൈബ്‌കോസ്) നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. അഴിമതി നടന്നതായുള്ള പരാതിയില്‍ കൂടുതല്‍ പരിശോധന നടത്താനും വിജിലന്‍സ് നീക്കം. അഴിമതിയില്‍ എംഎല്‍എക്കും പങ്ക്. കണ്ണാടിപ്പാലം നിര്‍മാണം യൂത്ത് ബ്രിഗേഡിന് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടി പൂജപ്പുര വിജിലന്‍സ് യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) ആക്കുളം ടൂറിസ്റ്റ് വില്ലേജ് ലെഷര്‍ ആന്‍ഡ് അഡ്വഞ്ചര്‍ പദ്ധതി, ആക്കുളം കണ്ണാടിപ്പാലം തുടങ്ങിയവയുടെ കരാറുകള്‍ അനുവദിച്ചതിനെതിരെയും നിര്‍മാണത്തിലെ അപാകതയെക്കുറിച്ചും പരാതിയുണ്ട്. വി.കെ. പ്രശാന്ത് എംഎല്‍എ ചീഫ് പ്രമോട്ടറും ഭരണസമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്‍ട്രപ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി.

അഡ്വഞ്ചര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നോട്ടീസ് 2022 ജനുവരി 18നാണ് പ്രസിദ്ധീകരിച്ചത്. നിര്‍മാണം ഏറ്റെടുക്കുന്നവര്‍ക്ക് ഈ രംഗത്ത് മുന്‍പരിചയവും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കുറയാത്ത വിറ്റുവരവും ഉണ്ടായിരിക്കണമെന്നതായിരുന്നു പ്രീ ക്വാളിഫിക്കേഷന്‍ വ്യവസ്ഥ. ഇത് തെളിയിക്കുന്നതിന് 2019 മുതല്‍ 2021 വരെയുള്ള നികുതി രേഖകളും നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ 2021 ആഗസ്തിലാണ് വെബ്‌കോസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിറ്റുവരവിനെക്കുറിച്ചോ നികുതി അടച്ചതിന്റെ രേഖകളോ സമര്‍പ്പിക്കുന്നതിന് മുമ്പേ കരാര്‍ നല്‍കുകയായിരുന്നു. നികുതിയുടെ രേഖകള്‍ ആവശ്യപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് അവ ഹാജരാക്കിയിട്ടില്ലെന്ന് 2025 മാര്‍ച്ച് 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കണ്ണാടിപ്പാലം തുറന്നുകൊടുക്കുന്നതിന് മുമ്പു തന്നെ ഗ്ലാസ് പൊട്ടിയതും വിവാദമായിരുന്നു. സന്ദര്‍ശകരുടെ സുരക്ഷയെക്കുറിച്ചും ഇത് വലിയ ആശങ്കയുയര്‍ത്തി. പരിചയമില്ലാത്തവരെ പദ്ധതി ഏല്‍പ്പിച്ചതിലുണ്ടായ അപാകതയാണിതെന്നും ആരോപണമുയര്‍ന്നിരുന്നു. പാലം നിര്‍മ്മാണത്തില്‍ ഗുണനിലവാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിച്ചതെന്നും ഇത് സന്ദര്‍ശകരുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ എംഎല്‍എ നേതൃത്വം നല്‍കുന്ന സ്ഥാപനം ആയതിനാല്‍ കരാര്‍ നല്‍കണമെന്ന് വൈബ്‌കോസ് സെക്രട്ടറി ഡിടിപിസിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.

Tags: AkkulamV.K PrasanthCorruptionGlass Bridgeelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.