തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിച്ചിട്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിയില്ല. കെഎസ്ആര്‍ടിസി നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തി കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫോട്ടോയോടൊപ്പം വിവിധ പദ്ധതികള്‍ നടപ്പിലാക്കിയത് സംബന്ധിച്ചും പരസ്യത്തില്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങള്‍ റെഡി, ദേശീയപാത നവീകരണം, ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പിലാക്കി തുടങ്ങിയ പദ്ധതികളെ സംബന്ധിച്ചും സാധ്യമാണ് എല്ലാം എന്നൊക്കെയുള്ള വാചകങ്ങളാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ ചിലവില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇത് നീക്കേണ്ടതാണ്. എന്നാല്‍ ഒട്ടു മിക്ക ബസുകളിലും ഇത് നീക്കിയിട്ടില്ല.
















