ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണവും പണവും കൈക്കലാക്കുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മജ് ജസീലാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിൽ കിനാവിൻറെ രാജകുമാരൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കോഴിക്കോട് വളയം സ്വദേശിനിയുടെ പരാതിയിലാണ് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ യുവതിയെ മുഹമ്മദ് ജസീൽ പല സ്ഥലങ്ങളിലെത്തിച്ച് 12 പവനാണ് തട്ടിയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് ഈ യുവതിയേയും ജസീൽ പരിചയപ്പെട്ടത്. ഇയാൾക്കെതിരെ ഈ യുവതി നൽകിയ ബലാത്സംഗക്കേസും നിലവിലുണ്ട്. പാലക്കാട് ജില്ലയിൽ മോഷണക്കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് മുഹമ്മദ് ജസീലിന്റെ രീതി. പല സ്ത്രീകളേയും സമാനമായ രീതിയിൽ കബളിപ്പിച്ച് സ്വർണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
















