Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെയും ജനക്ഷേമ പരിപാടികളുടെയും ഗുണഭോക്താക്കളായി കേരളത്തിലെ ജനങ്ങളെ മാറ്റാനാണ് എന്‍ഡിഎ സഖ്യം വോട്ട് തേടുന്നത്. അഴിമതിരഹിത ഭരണത്തിലൂടെ കേരളത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വികസനം കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പു നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിലെത്തി ഇക്കാര്യം പ്രഖ്യാപിച്ചത് ജനങ്ങളില്‍ പുതിയ ആവേശം നിറച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 10:57 am IST
in Editorial, Vicharam

കേരളം ഉള്‍പ്പെടെ അഞ്ച് ഇടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും പശ്ചിമ ബംഗാളിലും അസമിലുമാണ് തെരഞ്ഞെടുപ്പുകള്‍. പശ്ചിമ ബംഗാളില്‍ രണ്ടു ഘട്ടമായും, കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഒറ്റ ഘട്ടത്തിലുമാണ് വോട്ടെടുപ്പ്. ഇവിടങ്ങളിലെ ഫലങ്ങള്‍ അതത് സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായകമാണ്. ബിജെപി പത്ത് വര്‍ഷമായി ഭരണത്തിലുള്ള അസമില്‍ അധികാരം നിലനിര്‍ത്തും. പുതുച്ചേരിയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കും. തമിഴ് നാട്ടില്‍ എഐഎഡിഎംകെ ഉള്‍പ്പെടുന്ന ബിജെപി -എന്‍ഡിഎ സഖ്യം ഇക്കുറി അധികാരം പിടിക്കും. പശ്ചിമ ബംഗാളില്‍ മുഖ്യപ്രതിപക്ഷമായ ബിജെപി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ ഭരണത്തിനെതിരെ അട്ടിമറി വിജയം നേടും. ഇങ്ങനെയൊരു സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

കേരളത്തിനു പുറത്ത് ഒരു മുന്നണിയായി മത്സരിക്കുന്നവരാണ് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫുമായി വേര്‍തിരിഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സിപിഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും ഒറ്റ മുന്നണിയിലാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മത്സരിക്കുന്നു. സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന ജി. സുധാകരന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തന്ത്രപൂര്‍വ്വമായ മൗനം പാലിച്ചു. അധികാരം നേടുന്നതിനു വേണ്ടി മാത്രമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഇത് വെറും നാടകമാണ്. ഇതിനിടയിലും ബിജെപിക്കെതിരെ പല മണ്ഡലങ്ങളിലും ഇക്കൂട്ടര്‍ ഒത്തുകളിക്കുകയും ചെയ്യുന്നു. ഈ കാപട്യം കേരളത്തിലെ ജനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. അവര്‍ ബിജെപിക്കും എന്‍ഡിഎക്കും അനു
കൂലമായി വിധിയെഴുതും.

മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി-എന്‍ഡിഎ സഖ്യം നേരിടുന്നത്. മാറാത്തത് മാറുന്നതിന്റെ ലക്ഷണം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ദൃശ്യമായിരുന്നു. തൃശ്ശൂരില്‍ നിന്ന് സുരേഷ് ഗോപിയെ എംപിയായി തെരഞ്ഞെടുത്തതും, മൂന്നര പതിറ്റാണ്ടിന്റെ ഇടതു ഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറിയതും ഇതിന് തെളിവാണ്. ഇതിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സഖ്യത്തിലേക്ക് പുതിയ പാര്‍ട്ടികളും നേതാക്കളും വന്നുകൊണ്ടിരിക്കുന്നത്. ട്വന്റി 20 ബിജെപിയുമായി കൈകോര്‍ത്തത് കുന്നത്തുനാട് മണ്ഡലത്തിലെ മത്സരത്തിന്റെ ഗതിമാറ്റും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിരവധി പ്രമുഖ നേതാക്കള്‍ ഇരു പാര്‍ട്ടികളുടെയും ജനവിരുദ്ധതയും അഴിമതിയും വികസന വിരോധവും തിരിച്ചറിഞ്ഞ് ബിജെപി യിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാട്ടികയിലെ സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയിലെത്തി താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം മിക്കവാറും ഉറപ്പാക്കി.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് സിപിഎമ്മും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ഇതിന് ബദലാവാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. അധികാര മോഹത്തിലും അഴിമതിയിലും രണ്ടു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയപ്പോള്‍ കാഴ്ചക്കാരായി നിന്ന് പിന്നീട് രാഷ്‌ട്രീയ മുതലെടുപ്പിന് ഇറങ്ങിയവരാണ് കോണ്‍ഗ്രസ്സും യുഡിഎഫും. രണ്ടു കൂട്ടരുടെയും ഭരണകാലത്ത് അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ട്. യഥാര്‍ത്ഥ അയ്യപ്പ വിശ്വാസികള്‍ ഈ രണ്ടു കൂട്ടരേയും തള്ളിപ്പറയുമെന്ന ഭയം എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ട്. അത് മറച്ചുപിടിച്ചുകൊണ്ട് ആത്മവിശ്വാസം നടിക്കുകയാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെയും ജനക്ഷേമ പരിപാടികളുടെയും ഗുണഭോക്താക്കളായി കേരളത്തിലെ ജനങ്ങളെ മാറ്റാനാണ് എന്‍ഡിഎ സഖ്യം വോട്ട് തേടുന്നത്. അഴിമതിരഹിത ഭരണത്തിലൂടെ കേരളത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വികസനം കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പു നല്‍കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിലെത്തി ഇക്കാര്യം പ്രഖ്യാപിച്ചത് ജനങ്ങളില്‍ പുതിയ ആവേശം നിറച്ചിട്ടുണ്ട്. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തീര്‍ച്ചയായും കേരളം രാഷ്‌ട്രീയ മാറ്റത്തിന്റെ പാതയിലാണ്. ത്രിപുരയില്‍ കണ്ടതും പശ്ചിമബംഗാളില്‍ സംഭവിക്കാനിരിക്കുന്നതുമായ മാറ്റം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുമുണ്ടാവും. അതെ, കേരളം താമരക്കാലത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ്.

Tags: bjpelectionkeralamelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.