കൊച്ചി: പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു.കാലടി മഞ്ഞപ്രയില്‍ ആണ് സംഭവം.മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. വിരമിച്ച സൈനികനായ പോളി ആണ് കൊലപാതകം നടത്തിയത്.
പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോസ്.കിലുക്കന്‍ ജോസ് എന്ന അപരനാമത്തിലാണ് കൊല്ലപ്പെട്ട ജോസ് അറിയപ്പെട്ടിരുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമാണ് കൊലപാതകം നടന്നത്. ഡബിള്‍ ബാരല്‍ ഗണ്‍ ആണ് കൊലയ്‌ക്ക് ഉപയോഗിച്ചതെന്നാണ് വിവരം.
















