തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിഡിജെഎസ് പുറത്തിറക്കി.തെങ്ങിന്‍തോപ്പ് ചിഹ്നത്തില്‍ ആണ് മത്സരിക്കുന്നത്.
പുതിയ ചിഹ്നത്തിനൊപ്പം കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം.12 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
അരൂര്‍-അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം-തമ്പി മേട്ടുതറ, കോട്ടയം- പി. അനില്‍കുമാര്‍, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്‍, കുന്നംകുളം-റിജില്‍ കെ.ആര്‍ എന്നിവരാണ് ബിഡിജെഎസിനായി ജനവിധി തേടുക.
നെന്മാറയില്‍ എ.എന്‍. അനുരാഗ്, കൊടുവള്ളിയില്‍ ഗിരി പമ്പനാല്‍, കോട്ടക്കലില്‍ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂരില്‍ ഗിരീഷ് മേക്കാട്, പേരാവൂരില്‍ പൈലി വാതിയാട്ട് എന്നിവരും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു.
















