കൊച്ചി: എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ മത്സരിക്കും. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും ജനവിധി തേടും. പത്തനംതിട്ട ഡി സി സി ഭാരവാഹിത്വം രാജിവച്ച ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപി ഇന്ന് ആദ്യ ഘട്ടമായി 47 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















