തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യ പട്ടികയായി. ആദ്യ പട്ടികയിൽ 47 പേരെയാണ് പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, നേമത്ത് പാർട്ടി അദ്ധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖറാണ്. കഴക്കൂട്ടത്ത് വി. മുരളീധരൻ. വട്ടിയൂർക്കാവിൽ ശ്രീലേഖ ഐപിഎസ്, തിരുവല്ലയിൽ അനൂപ് ആന്റണി, ഹരിപ്പാട്ട് സന്ദീപ് വാചസ്പതി, പൂഞ്ഞാറിൽ പി.സി. ജോർജ്ജ്, പാലായിൽ ഷോൺ ജോർജ്ജ്, ദേവികുളത്ത് എസ്. രജേന്ദ്രൻ, തൃശ്ശൂരിൽ പദ്മജാ വേണുഗോപാൽ, പാലക്കാട് ശോഭാ സുരേന്ദ്രൻ, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, ഒറ്റപ്പാലത്ത് മേജർ രവി, കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ് തുടങ്ങയവരാണ് ആദ്യ പട്ടികയിൽ.



















