പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം എല്‍ എയുമായഎ.പത്മകുമാറിനെ എല്‍ഡിഎഫ് പദവിയില്‍ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന് പകരം ചുമതല നല്‍കി. പത്മകുമാറിനെതിരായ സംഘടനാ നടപടിയില്‍ തിങ്കളാഴ്ച ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടിയ പാര്‍ട്ടിക്ക് എ. പത്മകുമാര്‍ മറുപടി നല്‍കിയിരുന്നു.തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയതെങ്കില്‍ ദൂതന്‍ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്.
















