Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 07:19 pm IST
in Kerala, News, India

 

സമൽഖ (ഹരിയാന) : സംഘവികാസം എന്നതിന്റെ അർത്ഥം ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊളോണിയൽ മനോഭാവത്തിൽ നിന്ന് പൗരന്മാർ സ്വതന്ത്രരാകേണ്ടത് അനിവാര്യമാണ്. മുഴുവൻ ലോകത്തിന്റെയും ക്ഷേമമാണ് ഭാരതം പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാനിപ്പത്തിലെ പട്ടീകല്യാണ മാധവ് സൃഷ്ടി കേന്ദ്രത്തിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.

രാജ്യത്ത് പോയ വർഷം ഏകദേശം ആറായിരം ശാഖകളുടെ വർധനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 55683 സ്ഥലങ്ങളിലായി 88949 ശാഖകളാണ് നിലവിലുള്ളത്. ആൻഡമാൻ, അരുണാചൽ പ്രദേശ്, ലേ, വിദൂര ഗോത്രവർഗ മേഖലകൾ തുടങ്ങി ഇതുവരെ എത്താത്ത ഇടങ്ങളിലും സംഘ ശാഖകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.
എണ്ണത്തിൽ മാത്രമല്ല ഗുണാത്മക വികാസം ലക്ഷ്യമിട്ടും സംഘം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചപരിവർത്തനത്തിലൂടെ സമൂഹത്തിൽ ഭാവാത്മക മാറ്റത്തിന് പ്രചോദനം നൽകേണ്ടതുണ്ട്. ഭാരതീയത അഥവാ ഹിന്ദുത്വം എന്നത് വെറുമൊരു ആശയമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്, അതിലൂടെ സമൂഹത്തിൽ ഗുണനിലവാരം വളർത്തണം. അതിനായി സജ്ജനങ്ങളെ ഒരുമിച്ചു ചേർത്ത് ദേശീയ താൽപ്പര്യത്തിനായി പ്രവർത്തിക്കാൻ സജ്ജരാക്കേണ്ടതുണ്ട്.

ജാതി, വർഗ വ്യത്യാസങ്ങൾക്കപ്പുറം മഹാപുരുഷന്മാരെ അംഗീകരിക്കുകയും അവരിലൂടെ സമൂഹം നല്ല മാറ്റത്തിനായി മുന്നോട്ട് പോകുകയും വേണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഗുരു ശ്രീ തേഗ് ബഹാദൂറിന്റെ 350-ാം ബലിദാന വാർഷികത്തോടനുബന്ധിച്ച്, സ്വയം സേവകർ രാജ്യത്തുടനീളം രണ്ടായിരത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു, അതിൽ 7 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ആവേശത്തോടെ ആഘോഷിച്ചു. വരും വർഷത്തിൽ, സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർകാര്യവാഹ് പറഞ്ഞു.
ഗോസേവ, ഗ്രാമവികാസം എന്നീ പ്രവർത്തനങ്ങളും പ്രതിനിധി സഭ ചർച്ച ചെയ്തു. മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനും ഗോ ആധാരിത വളങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രചോദിപ്പിക്കും. ഇതിലൂടെ എല്ലാവർക്കും ഗോ സംരക്ഷണത്തിൽ പങ്കാളികളാകാൻ കഴിയും. പോളിത്തീൻ ഉപയോഗം കുറച്ചും ജലസംരക്ഷണം നടപ്പാക്കിയും വീടുകൾ ഹരിതഗൃഹങ്ങൾ ആക്കുമെന്ന് എല്ലാവരും തീരുമാനിക്കണം

സംഘത്തിന്റെ സംഘടനാ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, വികേന്ദ്രീകരണം പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാന്തങ്ങളുടെ സ്ഥാനത്ത് സംഭാഗുകൾ എന്നറിയപ്പെടുന്ന ചെറിയ ഘടകങ്ങൾ രൂപീകരിക്കാനുള്ള നിർദ്ദേശം ഉണ്ട്. ഇത് നടപ്പായാൽ, ഇപ്പോഴത്തെ 46 പ്രാന്തങ്ങൾക്ക് പകരം 80 ൽ അധികം സംഭാഗുകൾ നിലവിൽ വരും.

സമൂഹത്തിൽ ജാതിവിവേചനം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ജാതി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ നടത്തുന്നത് നിർത്താനും മാധ്യമങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി സർകാര്യവാഹ് പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തിൽ ദേശീയ താൽപ്പര്യത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ ശ്ലാഘനീയമാണ്.

ഡോ. ഹെഡ്‌ഗേവാർ ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ ആരാധനാക്രമത്തെയോ എതിർക്കുന്നതിനല്ല സംഘം സ്ഥാപിച്ചതെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. നമുക്കെല്ലാവർക്കും ഒരേ പൂർവ്വികരാണെന്നും ആരാധനാ രീതിയിലെ വ്യത്യാസം ഭിന്നതകൾ വരുത്തുന്നില്ലെന്നും സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി പറഞ്ഞിരുന്നു. ഡിഎൻഎ എന്ന പദം ഉപയോഗിച്ചില്ലെങ്കിലും അർത്ഥം അതുതന്നെയാണ്. ഭാരതത്തെ മാതൃരാജ്യമായി കണക്കാക്കി ഇവിടെ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് മൂന്നാമത്തെ സർസംഘചാലക് ബാളാസാഹബ് ദേവറസ് പറഞ്ഞിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്താ സമ്മേളനത്തിൽ അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കറും പങ്കെടുത്തു.

Tags: RSS@100Dathathraya Hosabole#NumberofSakhas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

News

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

India

ഭാരതത്തിന്റേത് സാംസ്‌കാരിക ദേശീയത; നമ്മുടെ രാജ്യം വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ പുരോഗമിക്കുന്നു: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.