കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിരിക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് എന്‍ സി പി.എലത്തൂര്‍ വേണമെന്ന വാശിയിലാണ് എ കെ ശശീന്ദ്രന്‍. കുട്ടനാട്ടില്‍ തോമസ് കെ തോമസിനാണ് മുന്‍തൂക്കം. എകെ ശശീന്ദ്രന്റെ കാര്യം ദേശീയനേതൃത്വം തീരുമാനിക്കും.
എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശിയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ പിസി ചാക്കോ യോജിക്കുന്നില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ആശങ്ക മറ്റ് നേതാക്കള്‍ക്കുണ്ട്.
എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
















