ന്യൂദൽഹി: കേരളത്തിന് ഈ തെരഞ്ഞെടുപ്പ് ‘ട്വന്റിഫൈവ് 25.’ കേരളത്തിന് മാത്രമല്ല, അസം, പോണ്ടിച്ചേരി എന്നിവടങ്ങളിലും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ഇന്നു മുതൽ കണക്കാക്കിയാൽ കൃത്യം 25 ാം ദിവസമാണ് വോട്ടെടുപ്പ്-ഏപ്രിൽ 9. അതു കഴിഞ്ഞുള്ള കൃത്യം 25 ാം പക്കം ഫലമറിയാം, അങ്ങനെ വാശിയേറിയ ട്വന്റിഫൈവ് 25 ആയിരിക്കും ഈ തെരഞ്ഞെടുപ്പ്.
കാലാവസ്ഥ കടുത്തതാവും. മഴയുടെ സാധ്യതയൊന്നും ഏപ്രിൽ 9 വരെ പ്രവചിച്ചിട്ടില്ല.
ട്വന്റി-20 ക്രിക്കറ്റിലെപ്പോലെ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ഏറ്റവും സ്‌കോർ ചെയ്യുന്നവർക്കും എതിർ കക്ഷിയെ എറിഞ്ഞു വീഴ്‌ത്തുന്നവർക്കുമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ വിജയം.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9 ന് നടക്കും. 140 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് നാലിന്.
ഇന്നുമുതൽ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നു.
















