തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 2,71,11,856 (മാര്‍ച്ച് 13 വരെ)വോട്ടര്‍മാരുണ്ട്.സ്ത്രീ വോട്ടര്‍മാര്‍ 1.38 കോടിയിലേറെയുണ്ട്. പുരുഷ വോട്ടര്‍മാര്‍ 1.32 കോടിയിലധികമുണ്ട്.
227 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.18-19 വയസിന് ഇടയിലുളളവര്‍ 4,24,518 പേരുണ്ട്. 30,471 പോളിംഗ് ബൂത്തുകള്‍, 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഉണ്ട്.
വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കാനുളള ദിവസം വരെ പേര് ചേര്‍ക്കാം. 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എസ്‌ഐആറില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും അവസരം ലഭിക്കും.
















