ന്യൂദല്‍ഹി: ഇന്ത്യന്‍ പതാകയേന്തിയ എല്‍പിജി കാരിയറുകളായ ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായും 92,700 ടണ്‍ ദ്രവീകൃത പെട്രോളിയം വാതകവുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങളിലേക്ക് നീങ്ങുന്നതായും ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. തിങ്കളാഴ്ച കപ്പലുകള്‍ ഇന്ത്യയില്‍ നങ്കൂരമിടുമെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കടലിടുക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കുടുങ്ങിക്കിടന്ന 24 കപ്പലുകളില്‍ രണ്ടെണ്ണമാണിവ.
തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.














