ദുബായ്: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഗുജറാത്ത് തുറമുഖത്ത് സ്ഥാപിക്കും. 510 മില്യണ്‍ ഡോളര്‍ മുടക്കി കാണ്ട്ല തുറമുഖത്താണ് ഡിപി വേള്‍ഡ് പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
ഇതുസംബന്ധിച്ച് ദീന്‍ദയാല്‍ തുറമുഖ അധികൃതരും ഡിപി വേള്‍ഡും തമ്മില്‍ കാരറില്‍ ഒപ്പുവച്ചതായി ഡിപി വേള്‍ഡ് ചെയര്മാന് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു.
വടക്കന്‍, പടിഞ്ഞാറന്‍, മധ്യ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുക വഴി പുതിയ വ്യാപാര അവസരങ്ങള്‍ ഒരുക്കാന്‍ ഈ കണ്ടെയ്നര്‍ ടെര്‍മിനലിന് കഴിയുമെന്ന് ഡിപി വേള്‍ഡ് ചെയര്മാന് വ്യക്തമാക്കി. ഈ പുതിയ തുറമുഖ ടെര്‍മിനല്‍ 2027ല്‍ പൂര്‍ത്തിയാകും. ഏകദേശം 8.19 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. ഇന്ത്യയിലെ കണ്ടെയ്നര്‍ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. 73 രാജ്യങ്ങളില്‍ ഡിപി വേള്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ അഞ്ച് കണ്ടെയ്നര്‍ ടെര്മിലുകള് ഡിപി വേള്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: