കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്.
കരുനാഗപ്പള്ളി പുതിയകാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
അറോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ച് ഗുണ്ടാസംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
അമ്മയുടെ മുന്നിൽ വച്ചായിരുന്നു ജിം സന്തോഷിനെ വീട്ടിൽക്കയറി അലുവ അതുൽ ഉൾപ്പെട്ട സംഘം വെട്ടിക്കൊന്നത്. പുലർച്ചെ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അതിക്രൂരമായിരുന്നു കൊലപാതകം. അന്ന് കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു.















