തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമെന്ന പതിവു പദപ്രയോഗം മുന്‍ നിറുത്തി തന്നെയാണ് 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഇതിനായുള്ള ലേലം മാര്‍ച്ച് 17ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍. ക്‌ഷേമ പെന്‍ഷന്‍ വര്‍ദ്ധനയും ഡി എ കുടിശിക വിതരണവും അടുത്ത മാസം മുതല്‍ നടപ്പാക്കേണ്ടതുമുണ്ട്. ഇതിനെല്ലാം പണം കണ്ടെത്തുകയാണ് കടമെടുപ്പിന്‌റെ ലക്ഷ്യം.
















