ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നരാണെന്നും അതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടി അങ്ങേയറ്റം ദരിദ്രമാണെന്നും രാഹുല്‍ ഗാന്ധി. പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം സൂചിപ്പിച്ചത്.
ഇത്തരം സമ്പന്നരായ നേതാക്കളുടെ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ആകേണ്ടതെന്നും അത് ദരിദ്രരുടെ പാര്‍ട്ടിയാകണമെന്നും രാഹുല്‍ ഗാന്ധി പറയുമ്പോള്‍ സദസ്സില്‍ കയ്യടിയും ചിരിയുമാണ് ഉയരുന്നത്. ഇത് അസാധ്യമാണെന്നും പണമുണ്ടാക്കാനാണ് ആളുകള്‍ കോണ്‍ഗ്രസില്‍ വരുന്നതെന്നും പ്രവര്‍ത്തകരുടെ ആ കയ്യടിയിലും ചിരിയിലും ഉണ്ടായിരുന്നു.
ഗാന്ധിജി വിഭാവനം ചെയ്തത് കോണ്‍ഗ്രസിനെ ദരിദ്രരുടെ പാര്‍ട്ടിയായി ഇരിക്കാനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അച്ഛന്റെ അമ്മയും അപ്പൂപ്പനും ഒക്കെയായി 54 വര്‍ഷം ഇന്ത്യ ഭരിച്ചപ്പോള്‍ ഗാന്ധിജിയെ മറന്നുപോയ കോണ്‍ഗ്രസുകാരാണോ ഇപ്പോള്‍ ഇനി ഗാന്ധിജിയെ കൊണ്ടുവരാന്‍ പോകുന്നതെന്ന രീതിയില്‍ പരിഹാസകമന്‍റുകളും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്നുണ്ട്.
















