തിരുവനന്തപുരം: അമ്പലത്തറ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷിനെതിരെയുള്ള ആക്രമണം ആസൂത്രിതമെന്ന് ബി ജെ പി.നഗരസഭയില്‍ അധികാരം നഷ്ടപ്പെട്ട സി പി എം വല്ലാത്ത വിഭ്രാന്തിയിലാണന്നും ശുചീകരണ തൊഴിലാളികളെ പിന്മാറ്റി ആറ്റുകാല്‍ പൊങ്കാലാനന്തര ശുചീകരണം അട്ടിമറിയ്‌ക്കാന്‍ സി പി എം നേതാക്കള്‍ ശ്രമിച്ചിരുന്നത് പരാജയമായപ്പോള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ കരമന ജയന്‍. അതും നഗര ജനത തള്ളി കളഞ്ഞപ്പോഴാണ് വനിതകളായ ബി ജെ പി കൗണ്‍സിലര്‍ മാര്‍ക്ക് നേരെ സി പി എം ആക്രമണം അഴിച്ച് വിടുന്നതെന്ന് കരമന ജയന്‍ ആരോപിച്ചു.
ശുചീകരണ തൊഴിലാളികളില്‍ ആശയകുഴപ്പം സൃഷ്ടിക്കാനും നഗരത്തിലെ മാലിന്യ നീക്കം സ്തംഭിപ്പിക്കാനും സി പി എം ശ്രമിക്കുന്നത് രാഷ്‌ട്രിയമായി പ്രതിരോധിക്കുമെന്നും കരമന ജയന്‍ പറഞ്ഞി.സി പി എം നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വന്ന് അവരുടെ വികൃത മുഖവും കപട നഗര സ്‌നേഹവും തുറന്ന് കാണിക്കണമെന്നും കരമന ജയന്‍ ആവശ്യപ്പെട്ടു
















