ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ജി സുധാകരനെതിരെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്റെ നേതൃത്വത്തില്‍ അധിക്‌ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വര്‍ഗ വഞ്ചനക്ക് മാപ്പില്ല എന്ന ബാനറുമായായിരുന്നു പ്രതിഷേധജാഥ. ‘വലതന്മാരുടെ എച്ചില്‍ നക്കി സുധാകരന്‍’ എന്നായിരുന്നു ജാഥാംഗങ്ങളുടെ പ്രധാന മുദ്രാവാക്യം. ജി ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തില്‍ നിന്നായിരുന്നു ജാഥ തുടങ്ങിയത്.
അതിനിടെ ‘വര്‍ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ലെ’ന്ന പോസ്റ്റര്‍ സുധാകരന്റെ വീടിന് സമീപം പ്രവര്‍ത്തകര്‍ പതിച്ചു. 14 ന് അമ്പലപ്പുഴയില്‍ പ്രതിഷേധ റാലിയും യോഗവും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
















