കൊച്ചി: “നമ്മുടെ സഹോദരന്മാരെ അടിവസ്ത്രം ഊരി മതം നോക്കി വെടിവെച്ച് കൊന്നുപ്പോള്‍ രാത്രിയില്‍ തന്നെ അതിന് പകരം വീട്ടി തിരിച്ചടിച്ചപ്പോള്‍ നരേന്ദ്രമോദി പാകിസ്ഥാനോട് പറഞ്ഞതെന്താണെന്നോ ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിച്ച ഇന്ത്യയല്ല എന്നാണ്.” – നരേന്ദ്രമോദിയെ വേദിയിലിരുത്തി സാബു ജേക്കബ്ബ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്.
“അമേരിക്ക താരിഫു കൊണ്ട് ഇന്ത്യയെ ശ്വാസം മുട്ടിച്ചപ്പോള്‍ അതിന് പകരം ചോദിക്കാതെ നിശ്ശബ്ദമായി നിന്ന് 18 വര്‍ഷമായി പൊടിപിടിച്ച് കിടന്ന യൂറോപ്യന്‍ യൂണിയന്റെ കരാറില്‍ ഒപ്പുവെച്ച് അമേരിക്കയെ ഇന്ത്യയ്‌ക്ക് മുന്നില്‍ മുട്ടുകുത്തിച്ച നരേന്ദ്രമോദിജി പറഞ്ഞതെന്താണെന്നറിയാമോ? ഇത് പഴയ ഇന്ത്യയല്ല, ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല എന്നാണ്.മോദിയുടെ കീഴില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ ഇക്കോണമിയില്‍ ഇന്ത്യ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി” – സാബു ജേക്കബ്ബ് പറഞ്ഞു.
“പണ്ട് ഞാന്‍ ലോകം മുഴുവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന് പറയുമ്പോള്‍ തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയായിരുന്നു. 12 വര്‍ഷത്തെ മോദിയുടെ ഭരണം കഴിഞ്ഞപ്പോള്‍ ഇന്ത്യ മാറി. ഇന്ത്യക്കാരന് തലയുയര്‍ത്തി നില്‍ക്കാനാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. മോദിയ്‌ക്ക് ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്സ് ഉള്ളപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ട്രംപിനുള്ളത് വെറും 45 മില്യണ്‍ ഫോളോവേഴ്സ് മാത്രമാണ്.”- സാബു ജേക്കബ് പറഞ്ഞു.
“ഈ കഴിഞ്ഞ രണ്ടാഴ്ചക്കാലം മുന്‍പ് നമുക്കറിയാം കേരളത്തിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സഭാതര്‍ക്കം. അതുമായി ബന്ധപ്പെട്ട നരേന്ദ്രമോദിജിയെ കാണാന്‍ ഇടയുണ്ടായി. ഇതില്‍ എനിക്കുറപ്പുണ്ട് കഴിഞ്ഞ 114 വര്‍ഷമായി നടക്കുന്ന നമ്മുടെ സഭാതര്‍ക്കത്തിന് ഒരു പരിഹാരം അദ്ദേഹത്തിന് ഉണ്ടാക്കാന്‍ പറ്റുമെന്ന്. അതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.” – സാബു ജേക്കബ്ബ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും അറബിക്കടലില്‍ എറിയണം. അതിന് ഒരേയൊരാള്‍ക്കേ സാധിക്കൂ, നമ്മുടെ നരേന്ദ്രമോദിജിയ്‌ക്ക് എന്ന് സാബു ജേക്കബ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ വലിയ കയ്യടിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്.
സാബു ജേക്കബ്ബിന്റെ പ്രസംഗം മോദിയ്‌ക്ക് ഇഷ്ടമായി. അദ്ദേഹം പ്രസംഗം കഴിഞ്ഞ് സീറ്റിലേക്ക് മടങ്ങുന്ന സാബു ജേക്കബ്ബിന് കൈകൊടുക്കുകയും ചെയ്തു.
















