തിരുവനന്തപുരം: ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെപോകാന്‍ ഇറാന്‍ അനുവാദം നിഷേധിച്ചു എന്ന രീതിയില്‍ വ്യാജവാര്‍ത്തയുമായി എസ് ഡി പിഐ അനുഭാവിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ഇന്ത്യ ടുഡേ, റിപ്പബ്ലിക് ടിവി, ടൈംസ് ഓഫ് ഇന്ത്യ, എന്‍ഡിടിവി തുടങ്ങിയ എല്ലാ ദേശീയ ചാനലുകളിലും ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്മുസ് കടലിലൂടെ പോകാന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയപ്പോഴാണ് ഇന്ത്യയുടെ മാനം കെടുത്തുന്ന നുണവാര്‍ത്തയുമായി എസ് ഡിപിഐ പ്രവര്‍ത്തകന്റെ ഈ പോസ്റ്റ്.
“ഇന്ത്യയുടെ പരമ്പരാഗ സുഹൃത്തായിരുന്ന ഇറാനെ വെറുപ്പിച്ചപ്പോൾ സമാധാനമായോ അനുമതി ലഭിച്ച റഷ്യൻ കപ്പലും ചൈന കപ്പലിനും പുറമെ ഇന്ത്യക്ക് കൂടി ലഭിക്കുമായിരുന്നു അത് ഇല്ലാണ്ടായത് ട്രംപിനെ സന്തോഷിപ്പിക്കാൻ പോയതുകൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് മൂല്യം കൊടുക്കു ഇസ്രായേലിനെ തന്തയാക്കിയിട്ട് കാര്യമില്ല സ്വന്തം രാജ്യത്തിന്റെ ജനങ്ങളുടെ ആദ്യം മൂല്യം കൊടുക്കേണ്ടത്”- ഇങ്ങിനെപ്പോകുന്നു മുഹമ്മദ് കൂത്തപറമ്പയുടെ പോസ്റ്റ്.
മോദിയുടെ ചിത്രം കൂടിവെച്ചാണ് ഈ പോസ്റ്റ്. മോദി ട്രംപിനെ സന്തോഷിപ്പിക്കാന്‍ പോയതുകൊണ്ട് ഇറാന്‍ ഇന്ത്യയുടെ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ അനുമതി നല്‍കിയില്ല എന്നാണ് വ്യാജവാര്‍ത്ത.
















