തിരുവനന്തപുരം: ഈയിടെ ബിജെപിയില്‍ ചേര്‍ന്ന സീമ വിനീത് ഉള്‍പ്പെടെയുള്ള 15 ട്രാന്‍സ് ജെന്‍ഡര്‍മാരില്‍ അദ്രിജ പണിക്കരും ഉണ്ടായിരുന്നു. കോളെജ് പഠന കാലത്ത് എബിവിപി പ്രവര്‍ത്തകയായിരുന്ന അദ്രിജ പണിക്കര്‍ എസ് എഫ് ഐയുടെ ക്രൂരമായ ആക്രമണങ്ങളെ ചെറുത്തുനിന്ന കരുത്തുറ്റ പോരാളി കൂടിയാണ്.
എട്ടാം വയസ്സില്‍ ബാലഗോകുലത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് അദ്രിജ പണിക്കര്‍. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചവര്‍ ഒരിയക്കലും ഈ പാര്‍ട്ടി വിട്ട് പോകില്ലെന്നും അദ്രിജ പണിക്കര്‍ പറയുന്നു. കോളെജില്‍ തന്നെ എസ് എഫ്ഐക്കാര്‍ അഭിസംബോധന ചെയ്തത് തന്നെ വര്‍ഗ്ഗീയവാദിക്കുടുംബത്തില്‍ നിന്നും വന്ന പെണ്‍കുട്ടി എന്നാണെന്നും അദ്രിജ പണിയ്‌ക്കര്‍ പറയുന്നു.
ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്ക് അവസരം കൊടുക്കുക എന്ന് പറയുന്നതിന്റെ മറവില്‍ സംസ്ഥാനസര്‍ക്കാരില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുണ്ട്. ഇതിന്റെ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും അദ്രിജ പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. വലിയൊരു മാറ്റത്തിന് കേരളം തയ്യാറെടുക്കുകയാണ്. അതിന് ഉദാഹരണമാണ് തിരുവനന്തപുരത്ത് ഈയിടെ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പെന്നും അദ്രിജ പണിയ്‌ക്കര്‍ പ്രവചിക്കുന്നു.
















