തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമന്‍ പിടിയിലായി.കല്യാണ രാമന്‍ എന്ന് വിളിക്കപ്പെടുന്ന ബാഹുലേയനാണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഇയാള്‍ നെയ്യാറ്റിന്‍കര മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്.പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
കല്യാണരാമന്‍,ബാഹുലേയന്‍, ബാബു, ദാസ് ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വിവിധ പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്.വാടകയ്‌ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിയിരുന്നത്. വിധവകളെയും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിക്കും.ഇതിനിടെ പ്രദേശത്തെ ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നതാണ് രീതി.
















