തിരുവനന്തപുരം: പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിര്‍ണ്ണയ രീതികളിലും മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ സര്‍ഗ്ഗശേഷിയും പാഠ്യേതര മികവുകളും കൂടി പരിഗണിക്കുന്ന രീതിയിലേക്കാണ് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുകയെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതി നടപ്പാക്കില്ല, കേന്ദ്രത്തിന്‌റെ പണം വേണമെന്ന പതിവു പല്ലവി മന്ത്രി ആവര്‍ത്തിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും ഏകദേശം 2000 കോടിയോളം രൂപ ഈ വകയില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
















