ആലപ്പുഴ:സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന.അങ്ങനെ വന്നാല്‍ സുധാകരനെ പിന്തുണയ്‌ക്കുന്നതിനെ കുറിച്ച് യു ഡി എഫും ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ സുധാകരന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അതിനിടെ,ജി സുധാകരന്‍ സ്വന്തമായി വാട്‌സാപ് മീഡിയ ഗ്രൂപ്പ് തുടങ്ങി .പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു.പാര്‍ട്ടി അംഗത്വ ഫോറം പൂരിപ്പിച്ച് നല്‍കില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണില്‍ വിളിച്ചപ്പോഴും സുധാകരന്‍ മറുപടി നല്‍കി.ജില്ലാ ഘടകവുമായി ഏറെ നാളായി അകല്‍ച്ചയിലാണ് അദ്ദേഹം.
ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വനിതാ നേതാവ് സി എസ് സുജാതയും അനുനയ നീക്കവുമായി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എം വി ഗോവിന്ദന്‍ ഫോണില്‍ ബന്ധപ്പെട്ടു.
തന്നെ അവഗണിക്കുന്നതിലുളള വേദന ജി സുധാകരന്‍ പങ്കുവച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ജില്ലാ സെക്രട്ടറി ഒരുതവണ പോലും അന്വേഷിച്ചില്ല.പൊതുപരിപാടികളില്‍ അവഗണിച്ചു.എം വി ഗോവിന്ദന്‍ താന്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















