കൊച്ചി : വീട്ടുകാരെ ഉപേക്ഷിച്ച് കാമുകൻ ഫർമാൻ ഖാനൊപ്പം വന്ന മൊണാലിസയ്‌ക്ക് സംരക്ഷണമായി ഞങ്ങളുണ്ടാകുമെന്ന് കമ്യൂണിസ്റ്റുകാർ. മധ്യപ്രദേശ് സ്വദേശിയായ മൊണാലിസ കേരളത്തിൽ സഹായം തേടിയെത്തിയത് പോലും മുഖ്യമന്ത്രി പിണറായി വിജയനെയും, ഡി വൈഎഫ് ഐ സഖാക്കളെയും കണ്ടിട്ടാണെന്നാണ് കമ്യൂണിസ്റ്റുകൾ പറയുന്നത് .സോഷ്യൽ മീഡിയയിലാണ് സഖാക്കളുടെ പുതിയ അവകാശവാദം .
കേരളമല്ലാതെ മറ്റെവിടെയും ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അന്യസംസ്ഥാനങ്ങളിലെ ലൗജിഹാദ് കാമുകന്മാരെ ഇവിടേയ്‌ക്ക് ക്ഷണിക്കുന്നുമുണ്ട് സഖാക്കൾ. മൊണാലിസയ്‌ക്കും മനസിലായി ഇരട്ടച്ചങ്കന്റെ നാട്ടിൽ സുരക്ഷിതത്വം ഉണ്ടെന്ന് , കാവലായി ഡിവൈ എഫ് ഐ ഉണ്ടെന്ന് അതുകൊണ്ടാണ് ഇസ്ലാമിൽപ്പെട്ട ആളുമായി ഇവിടേയ്‌ക്ക് വന്നതെന്നാണ് ചിലർ പറയുന്നത് . ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന മട്ടിലും ചിലർ കമന്റ് ചെയ്യുന്നുണ്ട്.
















