Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലേക്ക് വരുന്ന തായ് കപ്പലിനെ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, ഷെല്ലുകള്‍ പതിച്ച് കപ്പലിന് തീപിടിച്ചു, 20 പേരെ രക്ഷിച്ച് ഒമാൻ നാവികസേന

ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലില്‍ ഷെല്ലുകള്‍ പതിച്ച് തീപ്പിടിത്തം. ഈ കപ്പലില്‍ ഉണ്ടായിരുന്ന 23 തായ് ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 06:21 pm IST
in World

ഒമാൻ: ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലില്‍ ഷെല്ലുകള്‍ പതിച്ച് തീപ്പിടിത്തം. യുഎഇയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ആരാണ് ഈ കപ്പലില്‍ ഷെല്ലാക്രമണം നടത്തിയത് എന്ന കാര്യം പുറത്തുവന്നിട്ടില്ല. വാസ്തവത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലുകളെ ഇറാന്‍ വിലക്കിയിട്ടില്ല. ഒരു ചരക്ക് കപ്പല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ കപ്പലില്‍ ഉണ്ടായിരുന്ന 23 തായ് ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. എഞ്ചിന്‍ മുറിയിലാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായത്.

ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടില്ലെന്ന വാശിയിലാണ് ഇറാന്‍. പക്ഷെ ഈ തായ് കപ്പലിനെ ആക്രമിച്ചത് ആരെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്യസ്ഥാനങ്ങളെ ദൂരെയിരുന്ന് തകര്‍ക്കാമെന്നതിനാല്‍ ആയുധം ആരാണ് അയച്ചതെന്ന് കണ്ടെത്തുക എളുപ്പവുമല്ല. കഴിഞ്ഞ ദിവസം തുര്‍ക്കിയിലും ഖത്തറിന്റെ കടല്‍വെള്ള ശുദ്ധീകരണപ്ലാന്‍റിലും സൈപ്രസിലും ഉണ്ടായ ആക്രമണങ്ങള്‍പിന്നില്‍ ഇറാനല്ലെന്ന് റഷ്യ ഉപഗ്രഹചിത്രങ്ങള്‍ കാട്ടി വിശദീകരിച്ചിരുന്നു. ഗുജറാത്തിലെ കണ്ട്ല തുറമുഖം ലക്ഷ്യമിട്ടാണ് ഈ തായ് കപ്പല്‍ വന്നിരുന്നത്.

തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ മയൂരി നരീ എന്ന കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്നാണ് ഈ കപ്പല്‍ പുറപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള പ്രധാന സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങൾ തായ്‌ലൻഡ് നാവികസേന പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.

വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ മറ്റൊരു ചരക്ക് കപ്പലിന് തീ പിടിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു.

Tags: Latest newsThai shipMayureeStrait of HormuzhIndian bound ship attackedKandla port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.