പത്തനംതിട്ട : പൈതൃക ഗ്രാമമായ ആറന്മുളയുടെ വികസനത്തിനും പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിനും എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരണമെന്ന് ആന്ധ്രപ്രദേശ് മുന്‍ എം.പിയും ആറന്മുള നിയോജക മണ്ഡലം പ്രഭാരിയുമായ ജയപ്രകാശ് നാരായണന്‍.
പത്തു വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി കൂടിയായ വീണാ ജോര്‍ജിന് അടിസ്ഥാനപരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞില്ല. ഭാരതത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വന്‍ പുരോഗതി നേടുമ്പോള്‍ കേരളം അരാജകത്വത്തിലേക്ക് പോവുകയാണ്. ആരോഗ്യ മന്ത്രിയായി അഞ്ചുവര്‍ഷം കേരളത്തില്‍ ഭരണത്തിലിരുന്നിട്ടും മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ അവയുടെ ശോചനീയാവസ്ഥ പരിഹരിക്കാനോ പോലും വീണാ ജോര്‍ജ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ചുവര്‍ഷം എംഎല്‍എ ആയും അഞ്ചുവര്‍ഷം മന്ത്രിയായും നിയോജകമണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത് ജനപ്രതിനിധിക്കെതിരെ ആറന്മുള എന്‍ഡിഎ മണ്ഡലം കമ്മിറ്റി കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ഇന്‍ ചാര്‍ജ് ഷാജി രാഘവന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിന്റെയും ജില്ലാ ആസ്ഥാനത്തിന്റെയും ശോചനീയാവസ്ഥ വിശദീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. മണ്ഡലത്തിലെ 12 പഞ്ചായത്തിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും കുറ്റപത്രത്തിന്റെ പ്രകാശനം ഇന്നലെ നടന്നു.
ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് വ്യാഴാഴ്ച മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഷാജി രാഘവന്‍ അറിയിച്ചു. റിട്ട. ബാങ്ക് മാനേജര്‍ ഓമല്ലൂര്‍ മഞ്ഞനിക്കര ലീലാമ്മ കെ. കെ പേഴുംമൂട്ടിലിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഓലിത്തുണ്ടില്‍ അധ്യക്ഷത വഹിച്ചു കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് പുളിവേലി, ബിജെപി ജില്ലാ കമ്മിറ്റി അംഗം രത്നമ്മകലേശന്‍, മണ്ഡലം സെക്രട്ടറി പ്രകാശ് ആര്‍, മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിനി അടകല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷിബുരാജന്‍ പാരിപ്പള്ളില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര വിജയന്‍ വൈസ് പ്രസിഡന്റ് അഭിലാഷ് ആര്‍, മെമ്പര്‍മാരായ സുധീഷ് കുമാര്‍, ശരണ്യ പ്രശാന്ത്, കാര്‍ത്തിക ചന്ദ്രന്‍, ജില്ലാസെല്‍ കോഡിനേറ്റര്‍ കൃഷ്ണന്‍കുട്ടി നായര്‍ ആറ്റരികം, സുരേഷ് ഇടയാടി, അഡ്വ. ജയന്‍ ചെറുവള്ളി എന്നിവര്‍ സംസാരിച്ചു.
















