തിരുവനന്തപുരം: ‘കേരളയിൽ നിന്ന് കേരളത്തിലേയ്‌ക്ക് ‘ എന്ന വിഷയത്തിൽ തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിചാരസഭ 2026 മാർച്ച് 13 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. പ്രശസ്ത സാഹിത്യ സാംസ്‌കാരിക നായകൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂർ, എം. ജി. ശശിഭൂഷൻ, എ.എം. ഉണ്ണികൃഷ്ണൻ, പ്രൊഫ.പി.ജി. ഹരിദാസ്, ശ്രീജിത്ത് മൂത്തേടത്ത്, എം. ശ്രീഹർഷൻ എന്നിവർ വിഷയവതരണം നടത്തും.

















