ന്യൂദല്‍ഹി: ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുമോദിക്കും. കേരള സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം 13-ാം തീയതിയാകും സ്വീകരണചടങ്ങ് നടക്കുക.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകകപ്പ് നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ നേരത്തെ അഭിനന്ദിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ഐക്യവും ആത്മവിശ്വാസവും കായികരംഗത്ത് പുതിയ തലമുറയ്‌ക്ക് പ്രചോദനമാണെന്നുാണ് പ്രധാനമന്ത്രി സാമൂഹ്യമാധ്യമത്തില്‍ കുറിച്ച കുറിപ്പില്‍ ചൂണ്ടിക്കാണിച്ചത്.
















