തിരുവനന്തപുരം : കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം. സീറ്റ് വിട്ടുകൊടുക്കാന്‍ എന്‍സിപിയില്‍ ധാരണയായി.കോട്ടക്കലിന് പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക് ലഭിക്കും. മലപ്പുറത്ത് എന്‍സിപി സ്ഥാനാര്‍ത്ഥിയായി കെ.ടി മുജീബ് മത്സരിക്കും.
എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടും. എലത്തൂര്‍ സീറ്റില്‍ ശശീന്ദ്രന് പുറമെ വേറെയും പേരുകള്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിനു വിടുന്നത്.ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറും.
എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ ഭിന്നതയുണ്ട്.തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി. എലത്തൂരില്‍ മുക്കം മുഹമ്മദിനെ കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രനും അനുകൂലികളും ഇറങ്ങിപ്പോയത്.
















