Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരം കോച്ചും തണുപ്പുള്ള ഇന്ത്യയുടെ അതിർത്തി കാക്കാന്‍ റോബോട്ടുകള്‍;1000 കിലോമീറ്റര്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങള്‍;നാഗ്പൂരില്‍ വന്‍പ്രതിരോധകേന്ദ്രം

മൈനസ് 40 ഡിഗ്രി തണുപ്പുള്ള ഇന്ത്യയുടെ ചില അതിര്‍ത്തി പ്രദേശങ്ങളില്‍ കാവല്‍നില്‍ക്കാന്‍ ഇനി റോബോട്ടുകള്‍. ആയിരം കിലോമീറ്റര്‍ അകലെ വരെ പറന്ന് ചെന്ന് നാശം വിതയ്‌ക്കാന്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങളും വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 05:47 pm IST
in India
അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)

അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)

മുംബൈ: മൈനസ് 40 ഡിഗ്രിയില്‍ മരംകോച്ചുന്ന തണുപ്പുള്ള ഇന്ത്യയുടെ ചില അതിര്‍ത്തി പ്രദേശങ്ങളില്‍ കാവല്‍നില്‍ക്കാന്‍ ഇനി റോബോട്ടുകള്‍ വരുന്നു. ആയിരം കിലോമീറ്റര്‍ അകലെ വരെ പറന്ന് ചെന്ന് നാശം വിതയ്‌ക്കാന്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങളും(യുഎവി- Unmanned Aerial Vehicle) വരികയാണ്. ഇന്ത്യയുടെ യുദ്ധമുഖം മാറുകയാണ്. നാഗ്പൂരില്‍ 223 ഏക്കറില്‍ ഉയരുന്ന സോളാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് ഇതെല്ലാം നിര്‍മ്മിയ്‌ക്കുക. . 12,800 കോടി രൂപയാണ് ഈ പദ്ധതിയ്‌ക്കായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ചൈനയില്‍ ഇത്തരം ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ പ്രതിരോധരംഗത്ത് എത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്താകള്‍ നാല് മാസം മുന്‍പ് വന്നിരുന്നു. നാളത്തെ യുദ്ധസംവിധാനങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു എന്ന ശുഭവാര്‍ത്തയാണ് മഹാരാഷ്‌ട്രയിലെ നാഗ് പൂരില്‍ നിന്നും വരുന്നത്. യുദ്ധസാഹചര്യത്തിലും പ്രതികൂലകാലവസ്ഥയിലും വിന്യസിക്കാനാണ് ഈ റോബോട്ടുകള്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം തന്നെയാണ് ഈ മനുഷ്യസ്വഭാവമുള്ള റോബോട്ടുകളെ (ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ Humanoid Robots) നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

തെക്കന്‍ നാഗ്പൂരിലെ മിഹാനില്‍ ഉയരുന്ന പ്രത്യേക സാമ്പത്തിക ഇടനാഴിയില്‍ സ്ഥാപിക്കുന്ന ഫാക്ടറിയുടെ ഭൂമി പൂജ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ് നാവിസ് ഉദ്ഘടാനം ചെയ്തിരുന്നു. മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിലുള്ള ഇന്ത്യൻ അതിർത്തികൾ സംരക്ഷിക്കാൻ കഴിവുള്ള റോബോട്ടുകൾ മിഹാൻ-സെസിലെ വരാനിരിക്കുന്ന റോബോട്ടിക്‌സ് ആൻഡ് യുഎവി സൗകര്യത്തിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശനിയാഴ്ച പറഞ്ഞു, ആളില്ലാ ആകാശവാഹനങ്ങളും ഇവിടെ നിര്‍മ്മിയ്‌ക്കും. ഏകദേശം 15 കിലോമീറ്റര്‍ മുതല്‍ ആയിരം കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് പറന്ന് ചെന്ന് നാശം വിതയ്‌ക്കാന്‍ കഴിയുന്ന ആകാശവാഹനങ്ങളാണ് ഇവിടെ നിര്‍മ്മിയ്‌ക്കുക. വര്‍ഷം തോറും ആയിരം ആളില്ലാ ആകാശവാഹനങ്ങളാണ് ഇവിടെ നിര്‍മ്മിയ്‌ക്കുക. യുഎസുമായുള്ള യുദ്ധത്തില്‍ ഷാഹെദ് 136 എന്ന ഇറാന്റെ ആളില്ലാ ആകാശവാഹനങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കുറഞ്ഞ നിര്‍മ്മാണച്ചെലവുള്ള ഈ ആളില്ലാ ആകാശവാഹനങ്ങള്‍ സ്വയം പറന്ന് ചെന്ന് നാശം വിതയ്‌ക്കുമ്പോള്‍ സൈന്യത്തിന് മനുഷ്യ ജീവന്‍ നഷ്ടപ്പെടില്ലെന്ന മെച്ചവുമുണ്ട്.

“ചൈനയില്‍ സൈനികർക്ക് പകരം റോബോട്ടുകളുടെ പട്രോളിംഗിന് ഉപയോഗിക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. അതേ രീതിയില്‍ ഇന്ത്യയിലും റോബോട്ടുകള്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇപ്പോഴത്തെ യുദ്ധങ്ങളില്‍ റോബോട്ടുകളും ആളില്ലാ ആകാശവാഹനങ്ങളും ആണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. സൈനികർക്ക് പകരം ചൈനീസ് റോബോട്ടുകൾ ചൈനയുടെ അതിർത്തികളിൽ പട്രോളിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വീഡിയോകൾ ഏകദേശം മൂന്ന് മുതൽ നാല് മാസം മുമ്പ് നമ്മളിൽ പലരും കണ്ടിരുന്നു. അതുപോലെ ഇന്ത്യയിലും മൈനസ് 40 ഡിഗ്രിയിൽ ഇന്ത്യൻ അതിർത്തികൾ സംരക്ഷിക്കാൻ കഴിവുള്ള സമാനമായ റോബോട്ടുകൾ നാഗ്പൂരിലെ സോളാർ ആൻഡ് റോബോട്ടിക്‌സ് സൗകര്യത്തിൽ നിർമ്മിക്കും,” – ഫഡ്നാവിസ് പറഞ്ഞു.’

“ലോകം മാറിക്കൊണ്ടിരിക്കുകയാണ്. എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടർ ആവാസവ്യവസ്ഥ ലോകത്തിലെ നിർമ്മാണ, സാങ്കേതിക മേഖലയെ വളരെ വേഗത്തിൽ മാറ്റുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ലോകത്തിലെ നിർമ്മാണ മേഖലയിൽ വളരെ വലിയ ഒരു തടസ്സം വളരെ വേഗത്തിൽ വരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത ആയിരം ദിവസത്തിനുള്ളിൽ, നിർമ്മാണത്തിന്റെ നിലവിലെ സ്വഭാവം പൂർണ്ണമായ മാറ്റത്തിന് വിധേയമാകും,” അദ്ദേഹം പറഞ്ഞു. ഡീപ്-ടെക് മേഖലയിൽ ഇന്ത്യ അതിന്റെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.

“നാഗ്പൂർ രാജ്യത്തെ അടുത്ത പ്രതിരോധ കേന്ദ്രമാകാൻ പോകുന്നു. നാഗ് പൂരിലെ സോളാർ ഗ്രൂപ്പ് റോബോട്ടിക്‌സും യുഎവി സൗകര്യവും ആ ദിശയിലേക്ക് മാത്രമാണ് പോകുന്നത്,നാഗ്പൂരിനെ പ്രതിരോധ ഇടനാഴി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഒരു നിർദ്ദേശം അയച്ചു. ഈ നിർദ്ദേശം പരിഗണനയിലാണ്, ഉടൻ തന്നെ തീരുമാനം എടുക്കും. ” അദ്ദേഹം കൂട്ടിച്ചേർത്തു. ”ഭാവിയിലെ യുദ്ധങ്ങളിലെ ആയുധങ്ങളാണ് കൃത്രിമ ബുദ്ധിയും ഡ്രോണുകളും, ഈ സാങ്കേതികവിദ്യകളിൽ ആത്മനിർഭർത പുലർത്തേണ്ടത് ഇന്ത്യയുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്. യുദ്ധത്തിനല്ല, ആഗോളതലത്തിൽ സമാധാനം നിലനിർത്തുന്നതിനാണ് നാം ഈ സാങ്കേതികവിദ്യകളിൽ വൈദഗ്‌ദ്ധ്യം നേടേണ്ടതെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു. മിഹാനിലെ റോബോട്ടിക്സ്, യുഎവി സൗകര്യം ഒരു വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും അടുത്ത വർഷം ഒരു റോബോട്ട് പ്രോട്ടോടൈപ്പ് വികസിപ്പിക്കുമെന്നും സോളാർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സത്യനാരായണ നുവാൾ പറഞ്ഞു.

Tags: Mihan SEZUnmanned Aerial VehilcleRobotsFadnavisLatest newsIndian defenceUAVSolar IndustriesSatyanarayan Nuwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.