Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നളചരിതം അന്നും ഇന്നും എന്നും

പി.വി. കൃഷ്ണന്‍, കുറൂര്‍ by പി.വി. കൃഷ്ണന്‍, കുറൂര്‍
Mar 9, 2026, 11:09 am IST
in Varadyam
ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി

പത്തു വര്‍ഷത്തിനു ശേഷം, ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ഒരിക്കല്‍ക്കൂടി നളചരിതം ആട്ടക്കഥയുടെ സമ്പൂര്‍ണാവതരണം അഞ്ചു ദിവസങ്ങളിലായി നിര്‍വ്വഹിച്ചു – ചങ്ങമ്പുഴ പാര്‍ക്കില്‍. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം ഡിസംബറില്‍ നടത്താറുള്ള ചങ്ങമ്പുഴ മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു നളചരിതം കഥകളി മഹോത്സവം.

അഗാധമായ ജീവിതാവബോധം, അന്യൂനമായ കലാമര്‍മ്മജ്ഞത, പാത്രസൃഷ്ടിയിലും ആവിഷ്‌കരണശൈലിയിലും പ്രകടമാവുന്ന സൂക്ഷ്മനിരീക്ഷണ വൈഭവം, സ്വതന്ത്രമായ പ്രതിഭയുടെ ചൈതന്യം തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് അനുപമമായ കീര്‍ത്തി നേടിയ ഒരു നാടകീയ കാവ്യമെന്നു കൂടി പറയാവുന്ന ആട്ടക്കഥയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മലയാള സാഹിത്യത്തിലെ അനശ്വര പ്രണയകഥകളുടെ ഒന്നാം നിരയില്‍ പ്രതിഷ്ഠിക്കേണ്ട കൃതിയാണത്.

രാമപഞ്ചശതി (സംസ്‌കൃതം), ഗിരിജാ കല്യാണം, ഗീതപ്രബന്ധം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ കൂടി ഉണ്ണായിവാരിയര്‍ രചിച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ടെങ്കില്‍ക്കൂടി, നളചരിതം എന്ന ഒരൊറ്റ കൃതി മതി ഈ കവിയെ ചിരസ്മരണീയ കവികുല ഗുരുക്കന്മാരുടെ ശ്രേണിയില്‍ പ്രതിഷ്ഠിക്കാന്‍. പദഘടനയിലും അര്‍ത്ഥ കല്‍പ്പനയിലും രംഗസംവിധാനത്തിലും സംഗീത രചനയിലുമെല്ലാം കാണുന്ന അസാധാരണ വൈദഗ്‌ദ്ധ്യമാണ് നളചരിതത്തെ, മറ്റെല്ലാ ആട്ടക്കഥകളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. അതുകൊണ്ടാണ്, ‘മലയാളത്തിലെ മരണമില്ലാത്ത മഹാകവികളുടെ കൂട്ടത്തിലാണ് ഉണ്ണായിവാരിയരുടെ പേരു ചേര്‍ക്കേണ്ടത്’ എന്ന് നിരൂപകശ്രേഷ്ഠനും നാടകകൃത്തുമായിരുന്ന എന്‍.കൃഷ്ണപിള്ള അഭിപ്രായപ്പെട്ടത്.

സാഹിത്യത്തിന്റെയും ആട്ടത്തിന്റെയും സംഗീതത്തിന്റെയും മേളത്തിന്റെയും സാമഞ്ജസ്യം കൊണ്ട് പ്രേക്ഷകരെ ഇത്രയേറെ സമഗ്ര സൗന്ദര്യാനുഭൂതിയിലേക്ക് ആനയിക്കുന്ന മറ്റൊരു കൃതിയില്ലെന്ന് ആസ്വാദകര്‍ തല കുലുക്കി സമ്മതിക്കുന്നു, നളചരിതം ആടിക്കാണുമ്പോള്‍. മറ്റ് ആട്ടക്കഥകളില്‍ പൊതുവെ കഥാപാത്രങ്ങളില്ല, ടൈപ്പുകളേയുള്ളൂ. നിശ്ചിത മൂശകളില്‍ വാര്‍ത്തെടുത്ത ടൈപ്പുകള്‍. ഏതു കഥയിലെ ചുവന്ന താടിക്കും ഒരേ ടൈപ്പ്. ഏതു ‘കരി’ യ്‌ക്കും ഒരേ സ്വഭാവം.ഏതു ‘കത്തി’ക്കും ഒരേ ശബ്ദം. പരസ്പരം വച്ചുമാറിയാല്‍പ്പോലും ആരും തിരിച്ചറിയില്ല! എന്നാല്‍ നളചരിതത്തിലാവട്ടെ, നളനും ദമയന്തിക്കും പുഷ്‌കരനും കലിക്കും കാട്ടാളനും ഋതുപര്‍ണനും സുദേവനുമെല്ലാം തനതായ വ്യക്തിത്വമുണ്ട്. മറ്റ് ആട്ടക്കഥകളിലെ പാത്രങ്ങളുടെ പ്രതിബിംബങ്ങളല്ലേയല്ല അവരാരും. പുരാണ കല്‍പ്പിത കഥാപാത്രങ്ങളായിരിക്കെത്തന്നെ, ഈ മണ്ണില്‍ ജീവിക്കുന്ന പ്രതിജനഭിന്ന വിചിത്രരായ വ്യക്തികളായി അവര്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ധീരോദാത്ത നായകനായിരിക്കെത്തന്നെ, ചൂതുകളിയെത്തുടര്‍ന്നുള്ള ദുരനുഭവങ്ങളില്‍പ്പെട്ട് ബുദ്ധിഭ്രമം ബാധിച്ചവനെപ്പോലെയാണല്ലോ ചില സന്ദര്‍ഭങ്ങളിലെങ്കിലും, നളനെ നാം കാണുന്നത്. അതുപോലെ, അപകര്‍ഷബോധവും അസൂയയും ഈര്‍ഷ്യയും കൊണ്ട് കുടുംബ ബന്ധങ്ങളും പദവിയുമൊക്കെ മറന്നു പെരുമാറുന്ന പുഷ്‌കരന്‍, അന്യന്റെ ഉത്കര്‍ഷത്തില്‍ അങ്ങേയറ്റം അസഹ്യത പ്രകടമാക്കുന്ന കലി, ഏതാപത്തിലും സ്വന്തം നില മറക്കാത്ത, ധൈര്യത്തിന്റെയും പ്രണയവായ്‌പിന്റെയും വിവേകത്തിന്റെയും നയജ്ഞതയുടെയും മൂര്‍ത്തീഭാവമായ ദമയന്തി, താന്‍ ചെയ്ത സത്കര്‍മ്മത്തെപ്പോലും നിഷ്ഫലമാക്കിക്കൊണ്ട്, കാമാതുരനായി ദമയന്തിയെ സമീപിക്കുകയും, ഒടുവില്‍ അവളുടെ പാതിവ്രത്യത്തിന്റെ ഘോരാഗ്നിയില്‍ ചാമ്പലായിപ്പോവുകയും ചെയ്യുന്ന കാട്ടാളന്‍, ദമയന്തിയുടെ പുനര്‍വിവാഹം നടക്കാന്‍ പോകുന്നു, അത് ഇന്നേക്ക് നിശ്ചയിച്ചുവെങ്കിലും ഒരാള്‍ കൂടി എത്തിച്ചേരാനുള്ളതുകൊണ്ട് നാളെക്ക് മാറ്റിയിരിക്കുന്നു എന്നും മറ്റുമുള്ള സുദേവ ബ്രാഹ്‌മണന്റെ വാക്കുകള്‍ കേട്ട് ഉടന്‍ പുറപ്പെടുന്ന ഭൈമീകാമുകനായ ഋതുപര്‍ണന്‍, നയകോവിദനായ സുദേവന്‍, ഉത്തമനും രസികനും മനുഷ്യനെക്കാള്‍ വിശേഷബുദ്ധിയുള്ളവനുമായ ഹംസം – ഇത്തരം കഥാപാത്രങ്ങളെ മെനഞ്ഞെടുത്ത് അവരിലൂടെ, ജീവിതത്തിന്റെ വൈവിദ്ധ്യ വൈചിത്ര്യങ്ങളെ ആവിഷ്‌കരിക്കുകയാണ് ഉണ്ണായി വാരിയര്‍.

ഏകദേശം മുന്നൂറു വര്‍ഷങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട കൃതിയാണ് നളചരിതം എന്നതില്‍ സംശയമില്ല. ഉണ്ണായിവാരിയര്‍ കൊല്ലവര്‍ഷം 915 ല്‍ ജനിച്ചിരിക്കാമെന്നും, 60 വയസ്സില്‍ കുറയാതെ ആയുസ്സുണ്ടായിരുന്നു എന്നും ഊഹിക്കാവുന്നതാണ്. അക്കാലത്തെ സാഹിത്യകൃതികളില്‍ ശൃംഗാരവും പ്രണയവും വീരവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും സാത്വിക പ്രണയത്തിന്റെ, അഥവാ മാംസനിബദ്ധമല്ലാത്ത സ്നേഹത്തിന്റെ, ഹൃദയബന്ധങ്ങളുടെ, ആവിഷ്‌കരണങ്ങള്‍ പൊതുവെ കുറവായിരുന്നു. അതുകൊണ്ടാവാം, പരിശുദ്ധ പ്രണയത്തിന്റെ നാടകീയാവിഷ്‌കാരമായ നളചരിതത്തിന്, അതു രചിച്ച് ഏറെക്കാലം കഴിഞ്ഞിട്ടാണ് ഒരു രംഗാവതരണമുണ്ടാവുന്നത്. 1745 ല്‍ തിരുവനന്തപുരത്ത് നളചരിതം കളിച്ചിട്ടുണ്ട് എന്നതിന് രേഖകളുണ്ട്. അതിനാല്‍ 280 വര്‍ഷത്തെ പഴക്കമെങ്കിലും നളചരിതത്തിനുണ്ട്. നളദമയന്തിമാര്‍ക്ക് പരസ്പരാഭിലാഷമുണ്ടായ നാള്‍ മുതല്‍ അതിന്റെ പരിപൂര്‍ണ സാഫല്യം വരെ പടിപടിയായി ചിത്രീകരിച്ചിട്ടുള്ള ഈ അനശ്വര പ്രണയകാവ്യ നാടകത്തിന്, അരങ്ങുകള്‍ കിട്ടാന്‍, ആസ്വാദകരെ കിട്ടാന്‍, രണ്ടു നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നു എന്നത്, കൗതുകകരവും ചിന്തനീയവുമായ ഒരു വസ്തുതയാണ്.
മലയാള കവിതയിലെ നവോത്ഥാനത്തിന്റെ കാഹളവുമായി 1907 ല്‍ കുമാരനാശാന്റെ ‘വീണ പൂവ്’ പ്രസിദ്ധീകൃതമായി.15 വര്‍ഷത്തിനുള്ളില്‍ ‘നളിനി’യും ‘ലീല’യും ‘കരുണ’യും പുറത്തുവന്നു. ഇവയൊക്കെ പരക്കെ വായിക്കപ്പെട്ട കാവ്യങ്ങളത്രെ. എന്നിട്ടും നളചരിതത്തിന് അരങ്ങോ ആസ്വാദകരോ ഉണ്ടായില്ല! മലയാളിയുടെ കലാസങ്കല്‍പ്പവും പ്രേമസങ്കല്‍പ്പവും ആസ്വാദനതലവുമൊന്നും നവീകരിക്കപ്പെട്ടില്ല, മാറ്റത്തെ ഉള്‍ക്കൊണ്ടില്ല എന്നു കരുതേണ്ടിവരുമോ? കോട്ടയം കഥകളും തമ്പിക്കഥകളും ദുര്യോധനവധവും കൊണ്ട് തൃപ്
തിയടയുകയായിരുന്നോ കഥകളിയാസ്വാദകര്‍? നളചരിതത്തിന്റെ സര്‍വ്വാംഗീണ സൗന്ദര്യത്തെ തിരിച്ചറിയാന്‍ മലയാളി ഇത്ര വൈകിയതെന്തേ?

‘ഞാന്‍ കേരള കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന കാലത്ത് പലപ്പോഴും പറയാറുണ്ടായിരുന്നു, എനിക്കൊരു കലാമണ്ഡലം തുടങ്ങാനിടയായാല്‍ ഞാന്‍ ആദ്യം ചെയ്യുക, നളചരിതം നാലു ദിവസത്തെ കഥയും വെടിപ്പായി, തുടര്‍ച്ചയായി അഭിനയിക്കുന്ന ഒരു നാട്യ സംഘത്തെ ഏര്‍പ്പെടുത്തുകയായിരിക്കും’ എന്ന്, മഹാ നിരൂപകനും കലാ മര്‍മ്മജ്ഞനുമായിരുന്ന കുട്ടിക്കൃഷ്ണമാരാര്‍ എണ്‍പതു വര്‍ഷം മുമ്പ് എഴുതിയിട്ടുണ്ട് (ദേശമംഗലത്തു രാമവാരിയരുടെ നളചരിത വ്യാഖ്യാനത്തിനു നല്‍കിയ അവതാരിക). ഗുരുകുഞ്ചുക്കുറുപ്പും കൃഷ്ണന്‍ നായരാശാനും അക്കാലത്തു തന്നെ ധാരാളം അരങ്ങുകളില്‍ നളചരിതം ആടിയിരുന്നു. എങ്കിലും കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പിന്നെയും ഏറെ കഴിഞ്ഞാണ് നളചരിതത്തിന് വ്യാപകമായി പ്രചാരം സിദ്ധിച്ചത്. നയന വിലാസങ്ങളെക്കൊണ്ടും ഭാവാനുസാരികളായ നിലകളെക്കൊണ്ടും നളനെന്ന ധീരോദാത്ത നായകനെ കളിയരങ്ങുകളില്‍ പ്രതിഷ്ഠിച്ചു തുടങ്ങിയത് മേല്‍പറഞ്ഞ രണ്ടു നാട്യാചാര്യന്മാരായിരുന്നു. പിന്നാലെ ഗോപിയാശാനും ആ ദൗത്യം ഏറെക്കാലം ഏറ്റെടുത്തു.

മഹാഭാരതത്തിലെ നളോപാഖ്യാനത്തെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതിയാണ് നളചരിതം. പക്ഷേ, നിഷധ രാജാവായ നളന്റെയും പത്നി ദമയന്തിയുടെയും കഥ ഇതിവൃത്തമായി വാരിയര്‍ സ്വീകരിച്ചു എന്നേയുള്ളൂ. മഹാഭാരതത്തിലെയോ നൈഷധം കാവ്യത്തിലെയോ കഥാപാത്രങ്ങളുടെ തനിപ്പകര്‍പ്പല്ല നളചരിതത്തിലെ പാത്രങ്ങള്‍. ആട്ടക്കഥയില്‍ കവിയുടെ സ്വതന്ത്ര ഭാവന പീലി വിടര്‍ത്തിയാടുകയാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും സാമാന്യ നിയമങ്ങളെപ്പോലും അതിലംഘിച്ചുകൊണ്ട്, ജീവിതത്തിന്റെ ഓരോ സന്ധികളില്‍, മനുഷ്യമനസ്സിന്റെ അനിശ്ചിതവും അപ്രതീക്ഷിതവുമായ പ്രതികരണങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്ത് അവതരിപ്പിക്കുന്ന ക്രാന്തദര്‍ശിയായ ഒരു ദാര്‍ശനിക കവിയെയാണ് നളചരിതത്തിലുടനീളം നാം കാണുന്നത്. ആട്ടക്കഥയെ നാടകവുമായി അടുപ്പിക്കുന്നതില്‍, കവിയുടെ സ്വതന്ത്രമായ പ്രതിഭാവിലാസമാണ് തെളിഞ്ഞുകാണുന്നത്. കഥാഗതിയില്‍ ആദ്യന്തം ഒരു ഭാവത്തെ ഏകാഗ്രമാക്കി നിര്‍ത്തുക എന്ന നാടകകലാതത്ത്വം, വാരിയര്‍ക്കു മുമ്പ്, ഒരാട്ടക്കഥാകാരനും ദീക്ഷിച്ചിരുന്നില്ല. (ആ കലാമര്‍മ്മം അവര്‍ക്ക് സ്വായത്തമായിരുന്നില്ല എന്നു പറഞ്ഞാലും തെറ്റില്ല) നളചരിതത്തെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു മുഖ്യ ഘടകം, നേരത്തേ സൂചിപ്പിച്ച, പാത്രസൃഷ്ടിയിലെ അന്യൂന വൈഭവം തന്നെ.

മനുഷ്യജീവിത സംഘര്‍ഷങ്ങളുടെ വ്യത്യസ്ത അവസ്ഥാന്തരങ്ങളെ നാടകീയ മുഹൂര്‍ത്തങ്ങളാക്കി, മനുഷ്യാതീത കഥാപാത്രങ്ങളെത്തന്നെ ഉപജീവിച്ച്, ഒരാട്ടക്കഥയിലേക്ക് എങ്ങനെ സന്നിവേശിപ്പിക്കാം എന്ന് ആദ്യമായി നമുക്കു കാണിച്ചു തന്ന പ്രതിഭാശാലിയായ, ഭാവനാസമ്പന്നനായ, ഒരു കവിയെയാണ് നളചരിതം ആട്ടക്കഥയില്‍ നാം കാണുന്നത്.

 

Tags: Kathakaliഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രംനളചരിതം ആട്ടക്കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

Varadyam

കഥകളിയുടെ സൗന്ദര്യദര്‍ശകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.