അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലെ എയിംസ് ഹോസ്റ്റലിൽ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും. മൂന്ന് ദിവസമായി രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന 25 വിദ്യാർത്ഥികളെയും ജീവനക്കാരെയും തീവ്ര ചികിത്സാ വിഭാഗത്തിലാക്കിയിട്ടുണ്ട്. ജല മലിനീകരണമാണ് പ്രാഥമിക കാരണമെന്ന കരുതുന്നു. മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ പടരുന്നത് തടയുന്നതിനുമായി വിപുലമായ ജല സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചു. രോഗം ബാധിച്ച 25 പേർ, പ്രധാനമായും വിദ്യാർത്ഥികളാണ്.
ജല മലിനീകരണമാണ് കാരണമെന്നാണ സംശയിക്കുന്നത്. ജല സംഭരണ കേന്ദ്രങ്ങൾ മുതൽ ഹോസ്റ്റൽ ടാപ്പുകൾ, പൈപ്പ്‌ലൈനുകൾ തുടങ്ങിയ വിതരണ കേന്ദ്രങ്ങൾ വരെയുള്ള ജല ശൃംഖല എയിംസ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. മലിനീകരണത്തിന്റെ ഉത്ഭവം കൃത്യമായി കണ്ടെത്തുന്നതിനായി, വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 40 സാമ്പിളുകൾ സംഘങ്ങൾ ശേഖരിച്ചു.
















