ചെന്നൈ: വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ മുട്ട കെട്ടിക്കിടക്കുന്നു. കേരളത്തിലേക്കുള്ള വരവ് കൂടിയിട്ടുണ്ടെങ്കിലും ലഭിക്കുന്ന വില കുറഞ്ഞു. മൂന്നുരൂപയില്‍ താഴെയാണ് ഒരു മുട്ടയ്‌ക്ക് ഇപ്പോള്‍ നമക്കല്ലിലെ ഉത്പാദകര്‍ക്ക് ലഭിക്കുന്നത്.
യുദ്ധം തുടങ്ങിയതു മുതല്‍ സൗദി അറേബ്യ, മസ്‌കത്ത്, യുഎഇ, ഖത്തര്‍, ഒമാന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചരക്കു നീക്കമില്ല. ദിവസവും 5 കോടി രൂപയുടെ നഷ്ടമാണ് മുട്ട കയറ്റുമതിയില്‍ മാത്രം ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. മുട്ട ഒന്നിന് 4 രൂപ ഉല്‍പാദനച്ചെലവുകണക്കാക്കുമ്പോള്‍ 4.80 രൂപ നിരക്കിലാണ് കയറ്റുമതി ചെയ്തിരുന്നത്.
തിരുച്ചിറപ്പിള്ളിയില്‍ നിന്നുള്ള പഴം – പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കയാണ്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് ദിവസവും 20 ടണ്‍ പച്ചക്കറിയാണ് കയറ്റി അയച്ചിരുന്നത്. ഏതാണ്ട് 14 കോടി രൂപയുടെ നഷ്ടം ഈയിനത്തിലും കണക്കാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു.
















