തിരുവനന്തപുരം: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ആദരിച്ച് ബി ജെപി.
സംസ്ഥാന ഓഫിസായ മാരാര്‍ജി ഭവനില്‍ വനിതാ പ്രവര്‍ത്തകരെയും വനിതാ ജീവനക്കാരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബിജെപി സിറ്റി ജില്ലാ ഓഫിസില്‍ ജില്ലാ അദ്ധ്യക്ഷന്‍ കരമന ജയന്റെ നേതൃത്വത്തില്‍ തൊഴിലിനോടനുബന്ധിച്ച് അവിടെ എത്തി ചേര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു.
അന്താരാഷ്‌ട്രവനിതാ ദിനത്തോട് അനുബന്ധിച്ച് നെടുങ്കാട് വാര്‍ഡില്‍ നടന്ന മെഡിക്കല്‍ ക്യാമ്പും നേത്ര രോഗ ചികിത്സ ക്യാമ്പും കേന്ദ്ര തൊഴില്‍ വകുപ്പുസഹമന്ത്രി ശോഭ കരന്തലജെ ഉത്ഘാടനം ചെയ്തു. വാര്‍ഡിലെ ഹരിതകര്‍മ്മ സേനാ അംഗങ്ങളായ വനിതകളെ ആദരിക്കുകയും ചെയ്തു.

















