തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മഴ ജാഗ്രതയോടൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിനെതിരെ കരുതല്‍ സ്വീകരിക്കണം. അപകടകാരിയായ ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലെന്നും മുന്നറിയിപ്പു നല്‍കുന്നു.
















